സാമ്പത്തിക സ്ഥിതിവിവരണക്കണക്കിന് ഇനി പുതിയ വെബ്സൈറ്റ്

0

 

സാമ്പത്തിക സ്ഥിതിവിവരണക്കണക്കിന് വകുപ്പിന്റെ പുതിയ വെബ്സൈറ്റ് തയ്യറായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. www.ecostat.kerala.gov.in ല്‍ പുതിയ വെബ്സൈറ്റ് ലഭിക്കും.സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റിന്റെ ഹോം പേജില്‍ ഡാഷ്ബോര്‍ഡ് രൂപത്തില്‍ ലഭ്യമാണ്. പ്രധാനപ്പെട്ട ജില്ലാതല സ്ഥിതി വിവരങ്ങള്‍ ‘WebGIS’ രൂപത്തിലും ഹോം പേജിലും ലഭിക്കും. വിവരങ്ങള്‍ ഉപയോക്താവിന് ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാന, ജില്ലാതല ഡാറ്റയെ സംബന്ധിക്കുന്ന ഡാറ്റാ അനലിറ്റിക്സും ഹോം പേജില്‍ ലഭ്യമാണ്.

ഇവ കാണാനും ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള സംവധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പ് 2004-05 മുതല്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള 350ല്‍ അധികം റിപ്പോര്‍ട്ടുകള്‍ പിഡിഎഫ് രൂപത്തില്‍ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവ പദ്ധതി അടിസ്ഥാനത്തിലും സെക്ടര്‍ അടിസ്ഥാനത്തിലും വേഗത്തില്‍ ഉപയോക്താവിന് തിരിച്ചറിയാനാകും. വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍, വകുപ്പിന്റെ കീഴിലുള്ള ഓഫീസുകള്‍, വിലാസങ്ങള്‍, ഓഫീസര്‍മാരുടെ പേരുകള്‍ എന്നിവയായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഹോം പേജില്‍ നിന്നും തന്നെ എല്ലാ പേജിലേക്കും അതിവേഗത്തില്‍ എത്തുന്നതിനുള്ള നാവിഗേഷന്‍ സൗകര്യം ലഭ്യമാണ്. ഓരോ ജില്ലയ്ക്കും പ്രത്യേകം പേജുകള്‍ നല്‍കിയിട്ടുണ്ട്. 70 ഓളം ജില്ലയ്ക്കും പ്രത്യേകം പേജുകള്‍ നല്‍കിയിട്ടുണ്ട്. 70 ഓളം സ്റ്റാറ്റിക് പേജുകളും മറ്റുള്ളവ ഡൈനാമിക് പേജുകളുമായിട്ടാണ് വകുപ്പിന്റെ പുതിയ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ലാംഗ്വേജ് സ്വിച്ചിങ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഏത് പേജും മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ കാണാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘Xocortx Advanced Systems LLP’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പുതിയ വെബ്സൈറ്റ് ഡെവലപ്പ് ചെയ്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!