47ാം ജന്മദിനമാഘോഷിക്കുകയാണ് ആരാധകരുടെ സ്വന്തം ഇളയദളപതി വിജയ്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മാസ് ലുക്കിലുള്ള വിജയുടെ ചിത്രമാണ് പോസ്റ്ററില്‍. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.
സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൂജഹെഗ്‌ഡേയാണ് നായിക.
ദളപതി 65 എന്ന് നേരത്തെ പേരിട്ടിരുന്ന ചിത്രത്തിലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ആളുകളെ കബളിപ്പിക്കുന്നതില്‍ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.