സഞ്ചരിക്കുന്ന ലൈബ്രറിയുമായി സെന്റ് ജോര്‍ജ് യു .പി .സ്‌കൂള്‍

0

 

മഹാമാരിയുടെ കാലത്ത് വീട്ടില്‍ തളച്ചിടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളുമായി സെന്റ് ജോര്‍ജ് യു.പി.സ്‌കൂളിലെ അധ്യാപകര്‍ കൂട്ടികളുടെ വീടുകളിലേക്ക് . വരുന്ന അഞ്ചു ദിവസം സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ലൈബ്രറിയിലെ പുസ്തകങ്ങള്‍ എത്തിക്കുന്ന മൊബൈല്‍ ലൈബ്രറി ഇന്ന് സ്‌കൂളില്‍ നിന്ന് പുറപ്പെട്ടു. ഓരോ പ്രദേശത്തേയും കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് വരുന്ന 2 ആഴ്ച പുസ്തകങ്ങള്‍ പരസ്പരം കൈമാറുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കൊല്ലമാവുടി, ഹെഡ് മാസ്റ്റര്‍ ജയിംസ് വര്‍ഗീസ് പിടി എ പ്രസിഡണ്ട് എല്‍ദോസ് , ജുഫൈല്‍ ഹസ്സന്‍ , ലിസി സി.വി., സുമേഷ് കെ. ഇ എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!