തോട്ടം തൊഴിലാളികള്‍ക്ക് കപ്പ വിതരണംചെയ്തു

0

രാജ്യസഭാംഗം എം.വി ശ്രേയാംസ് കുമാര്‍ നേതൃത്വം നല്‍കുന്ന എംപി ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി തോട്ടം തൊഴിലാളികള്‍ക്ക് കപ്പ വിതരണംചെയ്തു. വൈത്തിരി, പൊഴുതന പഞ്ചായത്ത് പരിധിയിലെ തോട്ടം തൊഴിലാളികള്‍ക്കാണ് കപ്പ വിതരണം ചെയ്തത്. വെങ്ങപ്പള്ളിയിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച 2000 കിലോ കപ്പയാണ് ഇന്ന് വിതരണം ചെയ്തത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് എല്ലാ മേഖലകളിലും പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് വിവിധതരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി നടത്തുന്നതെന്ന് എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.കൊവിഡ് പ്രതിസന്ധി കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കാനായി വയനാട് വിഷന്‍ പരിപാടിയെ തുടര്‍ന്ന് രണ്ടുമാസം മുന്‍പാണ് എംപി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചത്. വിളവെടുപ്പ് സമയത്ത് കപ്പയ്ക്ക് വിലയില്ലാതെ പ്രയാസപ്പെടുന്ന കര്‍ഷകരില്‍ നിന്നും കപ്പ ഏറ്റെടുത്താണ്‌തോട്ടം തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. അച്ചൂരില്‍ എം.വി ശ്രേയാംസ്‌കുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വയനാട് വിഷന്‍ ചാനല്‍ പ്രോഗ്രാമില്‍ വിളിച്ച എല്ലാവരുടെയും ഓണ്‍ലൈന്‍ ക്ലാസും ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍തന്നെ പരിഹരിക്കുമെന്നും രണ്ടു ദിവസം കൊണ്ട് അവരുടെയെല്ലാം വീടുകള്‍ കയറി വേണ്ട സാമഗ്രികള്‍ വിതരണം ചെയ്യുമെന്നും ശ്രേയാംസ് കുമാര്‍.പരിപാടിക്ക് എം എസ് ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍, രാജു കൃഷ്ണ ,ശംസുദ്ദീന്‍ അരപ്പറ്റ, അജ്മല്‍ സാജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!