മുണ്ടക്കൈ പുനരധിവാസം;ജില്ലാ പഞ്ചായത്ത് 5 കോടി നല്‍കും

0

മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറിക്കുന്ന വിവിധ പദ്ധതികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നല്‍കും.ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും അവരുടെ ഡിവിഷനുകളിലെ പുതിയ മുഴുവന്‍ പദ്ധതികളും മാറ്റിവെച്ചാണ് 5 കോടി രൂപ കണ്ടെത്തിയത്.വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പാടി സ്‌കൂളിലേക്ക് താല്‍കാലികമായി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വേഗത്തില്‍ പൂര്‍ത്തികരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!