പുതിയ ഇ-കോമേഴ്‌സ് നിയമങ്ങള്‍; ഫ്‌ളാഷ് സെയിലുകള്‍ നിയന്ത്രിക്കും

0

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പുതിയ ഇ-കോമേഴ്‌സ് നയങ്ങള്‍ ഈ മേഖലയിലെ ഓണ്‍ലൈന്‍ തട്ടിപ്പും, കച്ചവടത്തിന്റെ ധാര്‍മ്മികതയ്ക്കുമായി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം, ഫ്‌ളാഷ് സെയിലുകള്‍ക്ക് നിരോധനം വരും. അതിനൊപ്പം കൃത്യസമയത്ത് ഉപയോക്താവ് ഓഡര്‍ ചെയ്ത വസ്തു എത്തിച്ചില്ലെങ്കില്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷ നേരിടേണ്ടിവരും. ഫുഡ് ആന്റ് കണ്‍സ്യൂമര്‍ അഫേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പുതിയ ഇ-കോമേഴ്‌സ് നിയമങ്ങള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യതയ്ക്കും, ഈ രംഗത്തെ നിയന്ത്രണങ്ങള്‍ക്കും, ഉപയോക്താവിന്റെ അവകാശം സംരക്ഷിക്കാനും, ഈ രംഗത്ത് സ്വതന്ത്ര്യവും കുത്തകവത്കരണം ഇല്ലാത്തുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് എന്നാണ് കേന്ദ്രം ഇറക്കിയ പ്രസ്താവന പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!