അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

0

കേരളത്തിനകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയായ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി സിദ്ദിഖിനെ കല്‍പ്പറ്റ ജെ എസ് പി അജിത് കുമാര്‍ ഐ.പി. എസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടി. കല്‍പ്പറ്റ വിനായക റസിഡന്‍ഷ്യല്‍ കോളനിയിലെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
കല്‍പ്പറ്റ സി.ഐ പ്രമോദ് പി. സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എസ്.ഐ ജയചന്ദ്രന്‍, പോലീസ് ഉദ്യോഗസ്ഥരായ ടി.പി.അബ്ദുറഹ്‌മാന്‍, ഷാലു ഫ്രാന്‍സിസ്, വിപിന്‍ കെ.കെ എന്നിവര്‍ പരിശോധന പങ്കെടുത്തു

കേരളത്തില്‍ ഇയാള്‍ക്ക് മുപ്പതോളം കളവ് കേസുകളുണ്ട്.ചെറുവത്തൂര്‍, പയ്യന്നൂര്‍, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോര്‍ത്ത്, മങ്കര, വാളയാര്‍, ചിറ്റൂര്‍, ശ്രീകൃഷണപുരം, തൃശൂര്‍, കല്‍പ്പറ്റ, കമ്പളക്കാട്, തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ കേസുകളുണ്ട്, കേരളത്തിനു പുറമെ തമിഴ്‌നാട് ഈറോട് മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ക്ക് കേസുകളുണ്ട്, കേരളത്തിന് അകത്തും പുറത്തും പത്തിലധികം വാറണ്ടുകളുമുണ്ട്.
അന്തര്‍ സംസ്ഥാന ലോറിയില്‍ ക്ലീനര്‍ ആയി പോയി കൊണ്ടിരുന്ന ഇയാള്‍ ലോറിക്ക് ആവിശ്യമായ ഇന്ധനം ടവറുകളില്‍ നിന്നും മോഷ്ടിക്കാറുണ്ടായിരുന്നു. കേരളത്തില്‍ നിന്നും വാഹനം മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തിയ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.. കാസര്‍ഗോഡ് ഒരു സ്‌കൂളിലെ ലാപ്‌ടോപ്പും പ്രൊജക്ടറും വീഡിയോ ക്യാമറയും മോഷ്ടിച്ചതും കൊയിലാണ്ടിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവര്‍ന്നതും, കടലില്‍ മീന്‍ പിടിക്കാനുപയോഗിക്കുന്ന വലകളില്‍ നിന്നും പിച്ചള ഭാഗങ്ങള്‍ മോഷ്ടിച്ചതും, പാലക്കാട് മങ്കരയില്‍ കാര്‍ മോഷ്ടിച്ചതുമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് സിദ്ധിഖ്..

കല്‍പ്പറ്റയിലെ മോഷണ കേസിലെ കൂട്ടുപ്രതിയായ മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസങ്ങള്‍ക്കു മുന്‍പെ ജെ. എസ്. പി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയിരുന്നു. സിദ്ധിഖിന് വേണ്ടി കേരളത്തിലും തമിഴ് നാട്ടിലും കല്‍പ്പറ്റ പോലീസ് ടീം വലവിരിച്ചിരുന്നു.. ഡല്‍ഹിയിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ ഇയാള്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതില്‍ പിന്‍തുടര്‍ന്നാണ് തിരിച്ച് വരുമ്പോള്‍ ഇയാളെ കോഴിക്കോട് വെച്ച് പോലീസ് പിടികൂടുന്നത്..

Leave A Reply

Your email address will not be published.

error: Content is protected !!