മുട്ടില്‍ മരം മുറി കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതിമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ സൗത്ത് വയനാട് ഡി എഫ് ഒ ഓഫീസിനു മുന്‍പില്‍ ധര്‍ണനടത്തി. ബിജെപി ജില്ലാ ഉപാധ്യക്ഷ ശാന്തകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടന്ന മരം കൊള്ള കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി അവര്‍ ആരോപിച്ചു.ഒരു വില്ലേജ് ഓഫീസറെ സ്ഥലംമാറ്റിയത് കൊണ്ടുമാത്രം വിഷയത്തില്‍ നിന്നും സര്‍ക്കാറിനെ രക്ഷപ്പെടാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. കെ.ആര്‍ ഷിനോജ് അധ്യക്ഷനായിരുന്നു. കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി എം സുഭീഷ്,ശിവദാസ് വിനായക, രവി, ചന്ദ്രബോസ് വൈത്തിരി എന്നിവര്‍ സംസാരിച്ചു.