കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇന്ന് (ഡിസംബർ 31) നടത്താൻ നിശ്ചയിച്ചിട്ടുള്ള ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ എന്നതിൽ നിന്നും 2.30 മുതൽ 4.15 വരെ എന്നതിലേക്ക് പുനർ നിശ്ചയിച്ചു. ഉദ്യോഗാർത്ഥികൾ നേരത്തേ ലഭ്യമായ അഡ്മിഷൻ ടിക്കറ്റും അനുബന്ധ രേഖകളുമായി ഉച്ചയ്ക്ക് 2.30ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക് 3 ലാപ്‌ടോപ്പും, ഒരു സ്‌കാനറും, ഒരു പ്രിന്ററും വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മുദ്ര വെച്ച കവറില്‍ ജനുവരി 10ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഈ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അന്നേ ദിവസം 3ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 04936 205959, 296959.
ആസ്തി ഡിജിറ്റലൈസേഷൻ
നിയമനം
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആസ്തികൾ അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റലൈസ് ചെയ്യുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനിയറിംഗിൽ ഐ.ടി.ഐ, ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവരെ പരിഗണിക്കും. ജനുവരി 4ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 04935 230325.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്പ കേരള ബാങ്കു വഴിയും വിതരണം തുടങ്ങി. കേരള ബാങ്കിന്റെ 769 ശാഖകളിലൂടെ അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാവുമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. ആരംഭിക്കുന്ന സംരംഭങ്ങളുടെ മാത്രം ഈടിന്‍മേലാണ് കേരളാ ബാങ്ക് വായ്പ വിതരണം ചെയ്യുന്നത്.
രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കാണ് വായ്പയ്ക്കു അപേക്ഷിക്കാന്‍ അര്‍ഹത. പദ്ധതി തുകയുടെ 25 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡിയും ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കേരള ബാങ്ക് ശാഖയിലോ നോര്‍ക്ക റൂട്ട്‌സിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്. കെ.എസ്.എഫ്.ഇ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസി ഭദ്രത വായ്പകള്‍ നല്‍കി വരുന്നുണ്ട്.