മണിചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിച്ച് വയനാട്ടില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം എക്‌സ് എഫ് ടി എം ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്.5000 രൂപ നിക്ഷേപിച്ചാല്‍ ഇരുന്നൂറ് ദിവസം കൊണ്ട് മൂന്നിരട്ടി തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു നിക്ഷേപകരെ കമ്പനി പ്രതിനിധികള്‍ സമീപിച്ചത്.മണി ചെയിന്‍ മാതൃകയിലല്ല പ്രവര്‍ത്തനമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു.
കല്‍പ്പറ്റ മേഖലയില്‍ സാധാരണക്കാരായ നിരവധി ആളുകളാണ് ഇത്തരത്തില്‍ കമ്പനിയുടെ തട്ടിപ്പിന് ഇരയായത്.നാട്ടുക്കാര്‍ തന്നെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചതിനാല്‍ ഭൂരിഭാഗം ആളുകളും വളരെ വേഗം നിക്ഷേപം നല്‍കി.മൂന്ന് മാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെയാണ് തങ്ങള്‍ തട്ടിപ്പിനിരയായതായി നിക്ഷേപകര്‍ മനസ്സിലാക്കിയത്.മുപ്പത്തിയയ്യായിരം രൂപ വരെ ഇതില്‍ നിക്ഷേപിച്ചവരുണ്ട്. ഇടനിലക്കാരുടെ അക്കൗണ്ടിലേക്ക് മൊബൈല്‍ ബാങ്കിങ് വഴിയാണ് പണം നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇത്തരത്തിലൊരു കമ്പനി പ്രവര്‍ത്തികുന്നില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്. കുടുംബശ്രീയില്‍ നിന്നുള്‍പ്പെടെ വായ്പയെടുത്ത് നിക്ഷേപം നടത്തിയവരും പ്രതിസന്ധിയിലായിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post