വൃദ്ധ ദമ്പതികളുടെ കൊലപാതകം ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍
പനമരം നെല്ലിയമ്പം കവാടത്ത് ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. മുഖംമൂടിയണിഞ്ഞെത്തിയ അജ്ഞാതസംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ ആക്രമിക്കുകയായിരുന്നു. നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ മാസ്റ്റര്‍ (75) ഭാര്യ പത്മാവതി (68) എന്നിവരാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കേശവന്‍ മാസ്റ്റര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ പത്മാവതി യെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തീകരിച്ച് മാനന്തവാടിയില്‍ പോസ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.