പൊതുവിപണിയിലെ പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പ് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി സംഭരണത്തിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കാനും ആലോചന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് അടുത്ത മാസം 2ന് തെങ്കാശിയില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുമെന്നു കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു.കേരളത്തില്‍ കൊയ്ത്ത് യന്ത്രങ്ങളുടെ കുറവ് പരിഹരിക്കുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യും.
സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് പൊതുവിപണിയില്‍ വിലക്കയറ്റത്തിനു തടയിടാന്‍ കഴിഞ്ഞു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ് മുഖേന പച്ചക്കറികള്‍ എത്തിക്കുന്നത് തുടരാനാണ് തീരുമാനം മന്ത്രി അറിയിച്ചു.