ഹമ്മദ് കുട്ടി പാനപറമ്പില്‍ ഇസ്മായീല്‍… മമ്മൂട്ടി….അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയന്‍ ചന്തുവും പോലുള്ള വീരനായകര്‍ മുതല്‍, പൊന്തന്‍ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാഗത്തേയും, ഭാസ്‌കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകന്‍. ( ാമാാീീേ്യേ ുൃീളശഹല )
അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2ഛ10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.
1971 ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബര്‍മതി, ദേവലോകം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ ഒന്‍പത് വര്‍ഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യപ്രതിഭയ്ക്ക്. 1980 ലെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്നു.
കുട്ടി- പെട്ടി- മമ്മൂട്ടി
ഒരു കലാഘട്ടത്തില്‍ പുറന്ന മമ്മൂട്ടി ചിത്രങ്ങള്‍ക്കെല്ലാം സമാന ഫോര്‍മാറ്റ് ആയിരുന്നു. അത്തരം ചിത്രങ്ങള്‍ക്ക് ലഭിച്ച പേരാണ് കുട്ടി- പെട്ടി- മമ്മൂട്ടി. പലപ്പോഴും മുന്നോ നാലോ വയസ് പ്രായമായ കുട്ടിയുടെ പിതാവായി വലിയ ഉദ്യോ?ഗസ്ഥനായിട്ടാണ് ഈ ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രം. സമ്പന്നതയെ പ്രതിനിധീകരിക്കാന്‍ ബ്രൗണ്‍ നിറത്തിലുള്ള പെട്ടിയും. അത്തരം സ്റ്റീരിയോടൈപ്പ് വേഷങ്ങളില്‍ നിന്ന് മമ്മൂട്ടി പുറത്ത് വരുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തുടര്‍ച്ചയായ ഫ്‌ളോപ്പുകള്‍ക്ക് ശേഷമുള്ള അത്യു?ഗ്രന്‍ താരോദയം