കര്‍ണാടക മദ്യവുമായി വയോധികയും യുവാവും അറസ്റ്റില്‍

0

‘ഓപ്പറേഷന്‍ ലോക്ഡൗണ്‍ ‘ ഭാഗമായി വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി, പി, ശിവന്റെ നേതൃത്വത്തില്‍ ബാവലി – കാട്ടിക്കളം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കെഎല്‍ 72എ 6562 മാരുതി ആള്‍ട്ടോ കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 8,550 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി.മാനന്തവാടി താലൂക്കില്‍ ചെന്നലായി മാവുങ്കല്‍ വീട്ടില്‍ ജോസിന്റെ ഭാര്യ റീത്ത (62 ) ചോയിമൂല ആലഞ്ചേരി വീട്ടില്‍ ഹയ്യൂം പാഷയുടെ മകന്‍ ആസിഫ് പാഷ (33 എന്നിവരെയാണ് അറസ്റ്റ് ചെയ്തു.

മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാബു സി.ഡി. സനൂപ് എം സി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ ജലജ എം.ജെ. തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!