ഒട്ടകപക്ഷിയുടെ കുഞ്ഞന്‍ അതിഥികള്‍ക്കായുള്ള കാത്തിരിപ്പിലാണ് വയനാട് വെറ്റിനറി സര്‍വ്വകലാശാല. അഞ്ച് ഒട്ടക പക്ഷികളാണ് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ഉള്ളത്.വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടക പക്ഷികളില്‍ വയനാട്ടിലുള്ള അഞ്ചെണ്ണത്തില്‍ ഒന്ന് മുട്ടയിട്ടതിന്റെ സന്തോഷത്തിലാണ് സര്‍വ്വകലാശാല അധികൃതര്‍.ചൂട് ഏറെയുള്ള സ്ഥലങ്ങളിലും, മരുഭൂമികളിലുമാണ് സാധാരണ ഒട്ടകപ്പക്ഷി ജീവിക്കാറുള്ളത്. 42 ദിവസത്തോളം ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെയാണ് അടവിരിയിക്കുന്നത്. ഇനിയും ലഭിക്കുന്നതിനനുസരിച്ച് മുട്ടകള്‍ വിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തുമെന്ന് പൂക്കോട് വെറ്റിനറിയിലെ ഡോക്ടര്‍ ജോണ്‍ എബ്രഹാം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.