എസ്എല്‍സിസി പരീക്ഷ മൂല്യനിര്‍ണ്ണയത്തിനും കഴിഞ്ഞ ദിവസം ആരംഭിച്ച ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയത്തിനും പോകുന്ന അധ്യാപകര്‍ക്കായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസ് നടത്താന്‍ നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
യൂണിറ്റുകളുടെ എന്‍ക്വയറി നമ്പരുകള്‍
കല്‍പ്പറ്റ 04936202611
സുല്‍ത്താന്‍ ബത്തേരി 04936220217,
മാനന്തവാടി 04935240640,
ലോക്ഡൗണ്‍ നിലനില്‍ക്കുമന്ന സാഹചര്യത്തില്‍ മൂല്യനിര്‍ണ്ണയ ക്യമ്പുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യാത്ര സൗകര്യമൊരുക്കാനാണ് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസ് നടത്തുന്നത്. യാത്ര സൗകര്യം ആവശ്യമുള്ള അധ്യാപകരും ജീവനക്കാരും തൊട്ടടുത്ത കെഎസ്ആര്‍ടിസി ഡിപ്പോയുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.
എസ്എല്‍സിസി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണത്തിന് 70 ക്യാമ്പുകളിലായി 12 512 അധ്യാപകരേയുമാണ് നിയോഹിച്ചിട്ടുള്ളത്. 25 വരെയാണ് എസ്എല്‍സിസി മൂല്യനിര്‍ണയം. പ്ലസ്ടു മൂല്യ നിര്‍മയം പുരോഗമിക്കുകയാണ്.
ഇത്കൂടാതെ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം മൊബൈല്‍ നമ്പര്‍ 9447071021,
ലാന്‍ഡ്‌ലൈന്‍ 04712463799,സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി (24ണ്മ7), ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporation, വാട്സാപ്പ് നമ്പര്‍ 8129562972, എന്നീ നമ്പരുകളിലും ആവശ്യമായ അന്വേഷണങ്ങള്‍ നടത്താവുന്നതാണ്.