പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി
മാനന്തവാടി മൈത്രി നഗര്‍ മെയിന്‍ സ്ട്രീറ്റ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്റ നേതൃത്വത്തില്‍ കുറുക്കന്‍ മൂല കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ പള്‍സ് ഓക്‌സി മീറ്ററുകള്‍ നല്‍കി. അസോസിയേഷന്‍ പ്രസിഡണ്ട് ഹൈദര്‍ ഏബിളില്‍ നിന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ: സീന കരീം മീറ്ററുകള്‍ ഏറ്റ് വാങ്ങി. അസോസിയേഷന്‍ സെക്രട്ടറി കുര്യച്ചന്‍ മറ്റമന, ജെ എച്ച് ഐമാരായ മനോജ്, മിഥുന്‍ എന്നിവര്‍ സംബന്ധിച്ചു.