ചായയും ലഘുഭക്ഷണവും നല്‍കി യൂത്ത് ലീഗ്
വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനെടുക്കാന്‍ എത്തുന്ന ആളുകള്‍ക്ക്, വിശപ്പകറ്റാന്‍ ചായയും ലഘുഭക്ഷണവും വിതരണം ചെയ്ത് വെള്ളമുണ്ട ശാഖ യൂത്ത് ലീഗ് കമ്മിറ്റി. നൂറുകണക്കിന് ആളുകള്‍ക്ക് ആണ് ഇവരുടെ ഈ പ്രവര്‍ത്തി ഉപകാരം ആകുന്നത്
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. വാക്‌സിനെടുക്കാനായി ഇവിടെയെത്തുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ചായയും, ലഘുഭക്ഷണവും ആണ് വെള്ളമുണ്ട ശാഖ യൂത്ത് ലീഗ് കമ്മിറ്റി നല്‍കുന്നത്. വളരെ രാവിലെതന്നെ വാക്‌സിന്‍ സെന്ററില്‍ എത്തുന്ന ആളുകള്‍ക്ക് ഇവരുടെ പ്രവര്‍ത്തനം ഉപകാരപ്രദമാണ്. വാക്‌സിന്‍ എടുക്കാന്‍ വരുന്ന ആളുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എല്ലാം ഇവര്‍ ഭക്ഷണം നല്‍കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം.ഫൈസല്‍ വി കെ, റാഷിദ്, അര്‍ഫാന്‍, ഉമ്മര്‍ , മുഹമ്മദലി, ഷമീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. വാക്‌സിനേഷന്‍ ഉള്ള ദിവസങ്ങളിലെല്ലാം ഇവര്‍ ഭക്ഷണം വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.