കുഞ്ഞനന്തന്‍ മാസ്റ്ററെ അനുസ്മരിച്ചു

0

കവിയും,സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എ.പി കുഞ്ഞനന്തന്‍ മാസ്റ്ററുടെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മലയാള ഐക്യവേദി വയനാട് ജില്ലാ സമിതി ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനവും, കവിയരങ്ങും സംഘടിപ്പിച്ചു.പ്രമുഖ കവി പി.പി ശ്രീധരനുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ ജയചന്ദ്രന്‍ അധ്യക്ഷനായി.

ഡോ.ബാവ കെ.പാലുകുന്ന്, ഇ.കെ ബിജുജന്‍, എം. അബ്ദുല്ല, ഇ.കെ.ജയരാജന്‍, ഇന്ദു സതീശന്‍, ഡോ.കെ.ടി.അഷ്‌റഫ്, നാസര്‍ പാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കവിയരങ്ങ് സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു. യേശുദാസ്, സ്റ്റെല്ലാ മാത്യു, പ്രീത ജെ. പ്രിയദര്‍ശിനി, ആരിഫ് തണലോട്ട്, ബാലന്‍ വേങ്ങര, മുസ്തഫ ദ്വാരക, പി.സി മജീദ്, രാജന്‍ കെ.ആചാരി, പി.ജി ലത ,അനില്‍ കുറ്റിച്ചിറ, ദാമോദരന്‍ ചീക്കല്ലൂര്‍, വിജോഷ് സെബാസ്റ്റ്യന്‍, സിന്ധു ഷിബു, കെ. ഷാജി എന്നിവര്‍ കവിതയവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!