പ്രതീക്ഷക്കൊപ്പം പദ്ധതിയുമായി നൂല്‍പ്പുഴ പഞ്ചായത്ത്

0

പ്രവാസിയുടെ പ്രതീക്ഷക്കൊപ്പം പദ്ധതിയുമായി നൂല്‍പ്പുഴ പഞ്ചായത്ത്.എത്രയുംപ്പെട്ടന്ന് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങേണ്ട ഒന്നാം ഡോസ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കിയാണ് നൂല്‍പ്പുഴ പഞ്ചായത്ത് പ്രവാസികള്‍ക്ക് തുണയായി കൂടെ നില്‍ക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മടങ്ങിപോവേണ്ട സമയത്ത് തന്നെ രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്ത് മടങ്ങാനുള്ള സാഹചര്യമൊരുക്കിയാണ് പ്രവാസിയുടെ പ്രതീക്ഷക്കൊപ്പം പദ്ധതിയുമായി നൂല്‍പ്പുഴ പഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്. ഒരു ഡോസെടുത്ത് 28 ദിവസമായ പ്രവാസികള്‍ക്കാണ് രണ്ടാംഡോസും നല്‍കുന്നതിന്നായി പഞ്ചായത്ത്തന്നെ മുന്‍കൈയ്യെടുത്ത് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്സിന്‍ നല്‍കുകയും ഇതിന്റെ സര്‍ട്ടിഫിക്കറ്റ് നേരിട്ട് പ്രവാസികള്‍ക്കള്‍ നല്‍കുകയും ചെയ്യുന്നത്. ഇത് നാട്ടിലെത്തി ജോലിസ്ഥലത്ത് തിരികെയെത്താന്‍ സമയമാവയര്‍ക്ക് ഏറെ അനുഗ്രഹമാവുകയാണ്. പദ്ധതിയുടെ ഉല്‍ഘാടനം നായ്ക്കട്ടി എഎല്‍പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ  നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!