ഖരമാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടപ്പിലാക്കിയ മീനങ്ങാടി ഗ്രാമപഞ്ചായത്തിന് നവകേരള പുരസ്‌കാരം ലഭിച്ചു. ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്ന് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഖരമാലിന്യ സംസ്‌കരണത്തില്‍ ഗ്രാമപഞ്ചായത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം.
ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാരില്‍ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് തുകയായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് ഉപ ഡയറക്ടര്‍ പി. ജയരാജനില്‍ നിന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.വി. ചിന്നമ്മ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഖരമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായി മികവു പുലര്‍ത്തിയ തദ്ദേശ സ്ഥാപനങ്ങളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ജില്ലയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്താണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത് . പുരസ്‌കാര ചടങ്ങുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്റെ നേതൃത്വത്തില്‍ ശുചിത്വ ഗ്രാമം പദ്ധതിയിലൂടെ ഏറെ മാതൃകപരമായ പ്രവര്‍ത്തനമാണ് 19 വാര്‍ഡുകളിലും നടത്തിയത് . അതാത് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സന്നദ്ധ സേവന പ്രവര്‍ത്തകരും ഹരിത കര്‍മ്മ സേനയും ആര്‍ ആര്‍ റ്റി വളണ്ടിയേഴ്‌സുമായെല്ലാം സഹകരിച്ച് കൊണ്ട് ഖരമാലിന്യങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ചാണ് തുടര്‍ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ ആരംഭത്തില്‍150 ടണ്‍ മാലിന്യം ശേഖരിച്ച് കിലോഗ്രാമിന് 10 രൂപാ വീതം നല്‍കിയാണ് മാലിന്യം നീക്കം ചെയ്തത്. എല്ലാ മാസങ്ങളിലും പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യം പൂര്‍ണ്ണമായി ശേഖരിക്കുകയും, മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post