കോവിഡ് രണ്ടാംതരംഗത്തിന് പിന്നാലെ ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ ജില്ലയിലെ തയ്യല്‍തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. തുണിക്കടകള്‍ക്ക് നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യല്‍ തൊഴിലാളികള്‍ക്കും ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യം.
തുണിക്കടകള്‍ക്ക് നിയന്ത്രണങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തയ്യല്‍ തൊഴിലാളികള്‍ക്കും ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നാണ് പ്രധാന ആവശ്യം. കുടിയേറ്റമേഖലയായ പുല്‍പ്പള്ളിയില്‍ നൂറ് കണക്കിന് സ്ത്രീകളടക്കമുള്ള തയ്യല്‍ തൊഴിലാളികള്‍ ഇപ്പോള്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി ഇപ്പോഴും തയ്യല്‍മേഖലയില്‍ തുടരുകയാണ്. വിവാഹങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും, വിഷു, ഈസ്റ്റര്‍, പെരുന്നാള്‍, ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്കൊക്കെ കോവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വന്നതും തയ്യല്‍തൊഴിലാളികളെ ബാധിച്ചു. സ്‌കൂളുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാറിയതോടെ യൂണിഫോം തയ്ക്കാനുള്ള സാഹചര്യവുമില്ലാതായി. ഇത്തരത്തില്‍ എല്ലാത്തരത്തിലും പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ് സ്ത്രീകടങ്ങുന്ന വലിയൊരു വിഭാഗം തയ്യല്‍ തൊഴിലാളികള്‍.
സ്വന്തമായി യൂണിറ്റ് നടത്തുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. റൂമിന്റെ വാടക, വൈദ്യുതി ചാര്‍ജ് അടക്കം വരുമാനമില്ലാതെ കൊടുക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍. ലക്ഷങ്ങള്‍ വായ്പയെടുത്താണ് സ്ത്രീകളടക്കമുള്ള പലരും തയ്യല്‍ യൂണിറ്റുകള്‍ ആരംഭിച്ചത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതടക്കം നിരവധി പ്രശ്നങ്ങളാണ് അവരും നേരിട്ടുകൊണ്ടിരിക്കുന്നത്. തയ്യല്‍ജോലി ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഈ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അടിയന്തരമായി തയ്യല്‍ക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് യൂണിറ്റ് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ പറയാനുള്ളത്.