മില്‍മ അവാര്‍ഡ് തിളക്കത്തില്‍ കല്ലോടി ക്ഷീരസംഘം

0

ഏറ്റവും മികച്ച ബള്‍ക്ക് മില്‍ക്ക് കൂളറിനുള്ള മലബാര്‍ മില്‍മയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ കല്ലോടി സംഘത്തിന് ലഭിച്ചു. സംഘത്തിലെ ബള്‍ക്ക് മില്‍ക്ക് കൂളറിന്റെ പ്രവര്‍ത്തനം,ഗുണനിലവാരം, ഐസ്ഒ അംഗീകരം, ടെസ്റ്റിംങ് രീതികള്‍ തുടങ്ങിയ വിവിത മാനദണ്ഡ പ്രകാരമാണ് സംഘത്തിന് മലബാര്‍ മേഖലാ പുരസ്‌കാരം ലഭിച്ചത്.

1983 ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘം 1989 ല്‍ ആനന്ദ് മാത്യക സംഘമായി മാറുകയും പാല്‍ സംഭരണം വര്‍ദ്ധിക്കുകയും ചെയ്തു . തുടര്‍ന്ന് മില്‍മ 2009 ല്‍ സംഘത്തില്‍ 3000 ലിറ്റര്‍ ശീതികരണ ശേഷിയുള്ള ബള്‍ക്ക് മില്‍ക്ക് കൂളര്‍ സ്ഥാപിച്ചു . പാല്‍ സംഭരണം വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2015 ല്‍ 2000 ലിറ്റര്‍ ശീതികരണ ശേഷിയുള്ള കൂളര്‍ കൂടി മില്‍മ സ്ഥാപിച്ചു . മലബാര്‍ മില്‍മയുടെ ഐ.എസ്.ഒ. 22000 : 2018 സര്‍ട്ടിഫിക്കേഷന്‍ 2021 ല്‍ സംഘത്തിന് ലഭിച്ചു.

2009 ലെ മികച്ച പാല്‍ ഗുണനിലവാരത്തിനുള്ള മലബാര്‍ മില്‍മയുടെ അവാര്‍ഡ് സംഘത്തിന് ലഭിച്ചിട്ടുണ്ട് . പൗലോസ് മാളിയേക്കല്‍ പ്രസിഡന്റും , സജി മാത്യു സെക്രട്ടറിയുമായുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓഫീസ് കെട്ടിടത്തിന് പുറമെ സംഘത്തിന് 3 ഡിപ്പോകളില്‍ സ്വന്തമായി കെട്ടിടമുണ്ട്.

സംഘം 320 ക്ഷീര കര്‍ഷകരില്‍ നിന്നായി 14 കളക്ഷന്‍ സെന്ററുകള്‍ മുഖേന പ്രതിദിനം 4200 ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട് . ആദ്യമായാണ് മില്‍മ മേഖലാതല പുരസ്‌കാരം സംഘത്തിന് ലഭിക്കുന്നത് . വാര്‍ത്താ സമ്മേളനത്തില്‍ പൗലോസ് മാളിയേക്കല്‍ ,ഷിജോ മാത്യു തോമസ്, മത്തായി കെ എല്‍, സജി മാത്യു, ബിജു കെ.വി, ദീപ ബേബി, എബ്രഹാം കെ . യു, ജോണ്‍സണ്‍ എ.എ, ജോണ്‍ കെ.ഇ, എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!