രാഹുല്‍ ഗാന്ധി എം പി വയനാട് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പള്‍സ് ഓക്സീമീറ്റര്‍ നല്‍കുന്നതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയിലേക്ക് 25 ഓക്സീമീറ്ററുകള്‍ നല്‍കി. യുഡിഎഫ് നഗരസഭ കമ്മിറ്റി ചെയര്‍മാന്‍ കെ നൂറുദ്ദീന്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശന് പള്‍സ് ഓക്സീമീറ്ററുകള്‍ കൈമാറി.
ചടങ്ങില്‍ എല്‍സി പൗലോസ്്,സി കെ സഹദേവന്‍, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, യുഡിഎഫ് നേതാക്കളായ അഡ്വ. സതീഷ് പൂതിക്കാട്, എന്‍ എം വിജയന്‍, ഉമ്മര്‍കുണ്ടാട്ടില്‍, ഷബീര്‍ അഹമ്മദ്, നിസി അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.