കേരളം സമ്പൂര്‍ണ സാക്ഷരത നേടിയതിന്റെ മുപ്പത്തി ഒന്നാം വാര്‍ഷികം ആചരിച്ചു. കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളില്‍ നടന്ന ദിനാചരണപരിപാടി നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ അധ്യക്ഷനായി.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൈന ജോയ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ പി മുസ്തഫ, കൗണ്‍സിലര്‍ സാജിത മജീദ്, പുഷ്പലത എം മഞ്ജുഷ എപി എന്നിവര്‍ സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പ്ലസ് വണ്‍ പഠിതാവ് ഷാജി, പ്ലസ് ടു പഠിതാവ് മേഘ, പത്താംതരം തുല്യതാ പഠിതാവ് ശരത്ത്, എന്നിവര്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. മാങ്ങ വയല്‍ കോളനിയിലെ മീനാക്ഷി, മീനാക്ഷി, ചൊലവയല്‍ കോളനിയിലെ ചൊറിച്ചി, ചുണ്ട, പാല, ചേല മല കോളനിയിലെ വിലാസിനി കൈതകൊല്ലിയിലെ ഭവാനി എന്നിവരെ പരിപാടിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.