ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

0

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അധിപനിലെ ശ്യാമ മേഘമേ നീ..കോട്ടയം കുഞ്ഞച്ചന്‍ സിനിമയിലെ ഹൃദയവനിയിലെ ഗായികയോ.. തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ രചിച്ചു. ചുനക്കര കാര്യാട്ടില്‍ കുടുംബാംഗമാണ്. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ പ്രശസ്തനായി. വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിനു ഗാനങ്ങള്‍ രചിച്ചു. 1978ല്‍ ‘ആശ്രമം’ എന്ന സിനിമയില്‍ ആദ്യ ഗാനം.

ദേവീ നിന്‍ രൂപം ,സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു, ഹൃദയവനിയിലെ ഗായികയോ തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഗാനങ്ങള്‍ രചിച്ചു.2015 ല്‍ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. ഭാര്യ : പരേതയായ തങ്കമ്മ. മക്കള്‍ : രേണുക, രാധിക, രാഗിണി, മരുമക്കള്‍ : സി.അശോക് കുമാര്‍ ( ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ ), പി.ടി.സജി ( മുംബൈ റെയില്‍വേ ), കെ.എസ്. ശ്രീകുമാര്‍ (സിഐഎഫ്ടി).

Leave A Reply

Your email address will not be published.

error: Content is protected !!