വൈദ്യുതി നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്ന് കെഎസ്ഇബി അറിയിച്ചു. ഡിസംബര്‍ 31ന് മുന്‍പ് വരവ് ചെലവ് കണക്കുകളും താരിഫ് പെറ്റിഷനും നല്‍കാന്‍ റഗുലേറ്ററി കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചു ഭേദഗതി വരുത്തിയേ താരിഫ് നിര്‍ണയിക്കുകയുള്ളൂവെന്നു വൈദ്യുതി ബോര്‍ഡ് അറിയിച്ചു.പകല്‍ സമയങ്ങളില്‍ വൈദ്യുതി സുലഭമാണെങ്കിലും പീക് സമയത്തെ ഉപയോഗം ശരാശരിയേക്കാള്‍ കൂടുതലായതിനാല്‍ വൈദ്യുതി കമ്മിയുണ്ട്. ഈ സമയത്ത് ഉപയോഗം ക്രമീകരിക്കാന്‍ കഴിഞ്ഞാല്‍ പ്രതിസന്ധി മറികടക്കാനാവുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഒരു യൂണിറ്റ് വൈദ്യുതി വില്‍ക്കുമ്പോള്‍ 11 രൂപയുടെ നഷ്ടമാണുള്ളത്. പ്രതിദിനം 71.5 ലക്ഷം രൂപയുടെ നഷ്ടം. 201920ല്‍ ബോര്‍ഡിന് 12,104 കോടി രൂപ നഷ്ടമുണ്ട്. 201718 വര്‍ഷത്തെ 6,862 കോടിയുടെ നഷ്ടം പൂര്‍ണമായി താരിഫില്‍ ഉള്‍പ്പെടുത്താന്‍ അനുമതി ലഭിച്ചിട്ടില്ല. മൊത്തം കുടിശിക 3,200 കോടി. അതില്‍ 1,200 കോടി സര്‍ക്കാര്‍ കുടിശികയാണ്. ജല അതോറിറ്റി മാത്രം 817 കോടി രൂപ നല്‍കാനുണ്ട്. പ്രതിമാസം 27 കോടി രൂപയുടെ വര്‍ധന ഈ ഇനത്തില്‍ മാത്രം ഉണ്ട്. 12,419 കോടി രൂപയുടെ പെന്‍ഷന്‍ ബാധ്യത വേറെ.
ഒക്ടോബര്‍ നവംബറില്‍ ജലസംഭരണികള്‍ നിറഞ്ഞപ്പോള്‍ പൂര്‍ണ വൈദ്യുതി ഉല്‍പാദനം നടത്തി. മിച്ച വൈദ്യുതി വിറ്റു. ഇതിനു യൂണിറ്റിന് 50 ൈപസ മുതല്‍ 18 രൂപ വരെ ലഭിച്ചു. ഉപയോഗം കുറഞ്ഞതു മൂലമുള്ള താല്‍ക്കാലിക പ്രതിഭാസം മാത്രമാണിത്.
സംസ്ഥാനത്ത് 3,800 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ളപ്പോള്‍ 1,650 മെഗാവാട്ട് മാത്രമാണ് ഉല്‍പാദനം. ദീര്‍ഘകാല കരാറുകളില്‍ നിന്നും കേന്ദ്ര പദ്ധതികളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി 100 മുതല്‍ 300 മെഗാവാട്ട് വരെയുണ്ടാവും. എന്നാല്‍ പോലും വൈകുന്നേരങ്ങളില്‍ കമ്മി നികത്താന്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നു.