വന്യമൃഗശല്യത്തിന് ഉടന്‍ പരിഹാരം കാണണം:ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ.
വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരമായി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഒന്നാം ഘട്ടമായി ജില്ലയിലെ എംഎല്‍എമാര്‍,വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ക്കണം,അതാത് പ്രദേശങ്ങളിലേക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം,വന്യമൃഗ പ്രതിരോധത്തിന് നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളുമായി വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.വന്യമൃഗശല്യം പരിഹാരത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.