വീട്ടില്‍ സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
ചാരായം വാറ്റുന്നതിനായ് സൂക്ഷിച്ച 50 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.പുതുശ്ശേരി ചെമ്പഞ്ചേരി ഭാഗത്ത് മരങ്ങാട്ടില്‍ വീട്ടില്‍ മാത്യു എന്നയാളുടെ വീട്ടില്‍ നിന്നാണ് വാഷ് പിടികൂടിയത്. മാത്യുവിന്റെ പേരില്‍ മനന്തവാടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫും സംഘവും അബ്കാരി കേസ്സ് രജിസ്റ്റര്‍ ചെയ്തു.മാത്യു സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍,സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിജേഷ്,സനൂപ്, ഹാഷിം,ജെയ്മോന് എന്നിവര്‍ പങ്കെടുത്തു