എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ ഉത്സവബത്ത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 75 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്കാണ് ഉത്സവബത്ത നല്‍കുക.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുന്‍കാലത്തെ പോലെ നിശ്ചിത ശമ്പളപരിധിയിലുള്ള ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക.
ഓണത്തിന് ശമ്പളം അഡ്വാന്‍സായി നല്‍കില്ലെന്നും മന്ത്രി അറിയിച്ചു.പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നേരത്തെ ബോണസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഭൂരിപക്ഷം ഷെയറുകളുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 8.33 ശതമാനം ബോണസ് നല്‍കും.