ഒരു മാസത്തിലേറെയായി കണ്ടെയ്ന്‍മെന്റ് സോണായി തുടരുന്ന അമ്പലവയല്‍ പഞ്ചായത്തിലെ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. പോസിറ്റിവ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടും കര്‍ശനനിയന്ത്രണം തുടരുന്നതിനാല്‍ ചെറുകിട കച്ചവടക്കാര്‍ ദുരിത്തിലാണ്. അതേസമയം ഒട്ടുമിക്ക വാര്‍ഡുകളിലും ഇരുപതിലധികം രോഗികള്‍ ഉളളതിനാലാണ് സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ് അടച്ചിട്ടതാണ് അമ്പലവയല്‍ പഞ്ചായത്ത്. കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും അതേപടി തുടരുന്നു. ആയിരത്തിനടുത്ത് രോഗികളുണ്ടായിരുന്ന പഞ്ചായത്തില്‍ ഇപ്പോഴുളളത് നാനൂറില്‍ താഴെ രോഗികളാണ്. ഈ സാഹചര്യത്തില്‍ കണ്ടെയന്‍മെന്റ് സോണായി തുടരാതെ ഇളവുകള്‍ നല്‍കണമെന്നാണ് കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത്. കടകള്‍ പൂര്‍ണതോതില്‍ തുറക്കാനാവാത്തതു മൂലം വ്യാപാരമേഖല വന്‍ തകര്‍ച്ച നേരിടുകയാണ്.എന്നാല്‍ അമ്പലവയല്‍ ടൗണ്‍ ഉള്‍പ്പെടുന്ന ഒട്ടുമിക്ക വാര്‍ഡുകളിലും ഇരുപതിലധികം രോഗികള്‍ ഉളളതിനാലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.