മഴക്കാല പൂര്‍വ്വ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം  

0

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിലെ ദുരന്ത നിവാരണ സേന, ഹരിത കര്‍മ്മ സേന, കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ    നേതൃത്വത്തില്‍ പഞ്ചായത്ത് തല പ്രോഗ്രാം ആയി  മീനങ്ങാടി പനമരം റോഡില്‍  വരദൂര്‍ വലിയ പാലം മുതല്‍ ചെറിയ പാലം വരെയുള്ള ഭാഗത്ത് പ്ലാസ്റ്റിക് നിര്‍മാര്‍ജനം നടത്തി. പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിനായി ബോട്ടില്‍ ബൂത്ത്  സ്ഥാപിച്ചു

പരിപാടിയുടെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കമലാ രാമന്‍ നിര്‍വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീബ് കരണി അധ്യക്ഷത വഹിച്ചു വികസന കാര്യം ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ കുഞ്ഞായി ഷ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ വിനു ജേക്കബ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ ടീച്ചര്‍ മെമ്പര്‍മാരായ ഷംസുദ്ദീന്‍,സന്ധ്യാ ലിഷു,രോഷ്മ രമേശ്, ഷിബു കുറുമ്പേ മഠം,ജംഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!