വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം

0

 

മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ കണ്ണന്‍ നമ്പ്യാര്‍ക്കുന്നിന്റെ വൈല്‍ഡ് ലൈഫ് ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി
മാര്‍ച്ച് ആറ് വരെയാണ് പ്രദര്‍ശനം.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വിവിധ വന്യജീവി സങ്കേതങ്ങളില്‍ നിന്ന് ക്യാമറക്കണ്ണിലൂടെ കണ്ണന്‍ പകര്‍ത്തിയ മുപ്പതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്,ബന്ദിപ്പൂര്‍,വയനാട് വന്യജീവി സങ്കേതം തുടങ്ങി നിരവധി വന്യജീവിസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് പകര്‍ത്തിയ ഫോട്ടോകള്‍ക്കെല്ലാം സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ്ലഭിച്ചത്.

ഫോട്ടോഗ്രഫി രംഗത്ത് പതിനൊന്ന് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കണ്ണന്‍ 2016 മുതലാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ സജീവമായത്.വനത്തെയും വന്യജീവികളെയും ക്യാമറക്കണ്ണിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കാന്‍ പ്രത്യേക താല്പര്യമുള്ള കണ്ണന്‍ ഇന്ത്യയുടെ വിവിധ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിച്ച് കൂടുതല്‍ ഫോട്ടോകള്‍ പകര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!