സഹായഹസ്തവുമായി ഹോട്ടല്‍ ഉടമ
മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴില്‍ മാനന്തവാടി ജി.വി.എച്ച് എസ്.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കോവിഡ് സെന്ററി (ഡി.സി.സി.) ലേക്ക് അറുപത് കിടക്കകള്‍ (ബെഡ്ഡ്)നല്‍കി കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ
ഹോട്ടല്‍ ഉടമ മാത്യകയായി.കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) സംസ്ഥാന സെക്രട്ടറിയും മാനന്തവാടി മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്തെ മാതാ ഹോട്ടല്‍ ഉടമയുമായ പി.ആര്‍.ഉണ്ണികൃഷ്ണനാണ് ബെഡ്ഡുകള്‍ നല്‍കിയത്.
വരുമാനത്തിന്റെ ഒരു വിഹിതം നിര്‍ദ്ദനര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ജീവകാരുണ്യ, സാമൂഹ്യ സേവന മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായ ഉണ്ണി മാറ്റി വെക്കുന്നുണ്ട്.ഹോട്ടല്‍ ഉടമയാണെങ്കിലും, ഹോട്ടലിലെ ജീവനക്കാരന്‍ കൂടിയാണ്.മാനന്തവാടി മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ പി.വി.എസ് മൂസ്സ കെ.എച്ച്.ആര്‍.എ സംസ്ഥാന സെക്രട്ടറി പി.ആര്‍.ഉണ്ണിക്യഷ്ണനില്‍ നിന്നും കിടക്കകള്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ കൗണ്‍സിലര്‍ വി.ആര്‍.പ്രവീജ്, വി.യു.ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജി, ഹുസ്സയിന്‍ കുഴി നിലം എന്നിവര്‍ സംബന്ധിച്ചു.