കേരളബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി യൂണിറ്റ് പ്രവര്‍ത്തക സമിതി കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ .കൊവിഡ് 19 രണ്ടാം വ്യാപനത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയും സംസ്ഥാന സര്‍ക്കാരും ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, അടഞ്ഞ് കിടന്ന കടമുറികളുടെ മെയ് മാസത്തെ വാടകയുടെ കാര്യത്തില്‍, (കുടിയാനുമായുളള ബന്ധം, കൃത്യമായ ഇടപാട്, കുടിശ്ശിക, കരാര്‍ പാലനം) എന്നീ ഘടകങ്ങള്‍ പരിഗണിച്ചു കൊണ്ട് കെട്ടിട ഉടമയുടെ ഹിതമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്.
സംഘടനയില്‍ അംഗങ്ങളായ തുച്ഛമായ വാടകയും, ആ വരുമാനം കൊണ്ട് നിത്യ ജീവിതവും ചികിത്സയും കൊണ്ടു കഴിയുന്ന സാധാരണക്കാരായ കെട്ടിട ഉടമകളെ കൂടി കണ്ട് കൊണ്ട് സംഘടനക്ക് വാടക ഒഴിവാക്കി കൊടുക്കണമെന്ന് ആഹ്വാനം ചെയ്യാന്‍ പ്രയാസമുണ്ട്, ആയതിനാല്‍ വ്യക്തിപരമായി, യുക്തമായ തീരുമാനമെടുത്ത് ഈ വിഷയം കൈകാര്യം ചെയ്യണമെന്നും സംഘടന ഭാരവാഹികളായ പീറ്റര്‍ മൂഴയില്‍ ,അബ്ദുള്‍ മനാഫ്, ഷിംജിത് ദാമു ,അഡ്വ.സി.യു ജോണി തുടങ്ങിയവര്‍ അറിയിച്ചു