ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡ്-19 ന്റെ ജനിതക മാറ്റം വന്ന B1.617.2 വേരിയന്റില്‍ നിന്നുള്ള അണുബാധ തടയുന്നതിന് ഓക്‌സ്‌ഫോര്‍ഡ് / അസ്ട്രസെനെക്ക (ഫൈസര്‍ വാക്‌സിന്‍) എന്നിവയില്‍ നിന്നുള്ള രണ്ട് ഡോസുകള്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് യൂ.കെ. സര്‍ക്കാര്‍ പുതിയ പഠനത്തില്‍ കണ്ടെത്തി.ഓക്‌സ്‌ഫോര്‍ഡ്, അസ്ട്രസെനെക്ക രണ്ട് ഡോസ് വാക്സിന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡായി നിര്‍മ്മിക്കുകയും ഇന്ത്യയിലെ മുതിര്‍ന്നവര്‍ക്കിടയില്‍ വൈറസിനെ പ്രതിരോധിക്കാന്‍ നല്‍കുകയും ചെയ്യും.
പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ (പി.എച്ച്.ഇ.) നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് യൂ.കെ.യിലെ കണ്ടെത്തലുകള്‍. രണ്ട് ഡോസുകളും ബി .117 വേരിയന്റില്‍ നിന്ന് 87 ശതമാനം സംരക്ഷണം നല്‍കുന്നുണ്ടെന്നും ഇത് ഇംഗ്ലണ്ടിലെ കെന്റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയതാണെന്നും ഇത് വളരെ പകരാന്‍ സാധ്യതയുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.ഈ ആഴ്ച ആദ്യം പുറത്തുവിട്ട ഏറ്റവും പുതിയ പി.എച്ച്.ഇ. സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ആഴ്ചയില്‍ ബി 1.617.2 വേരിയന്റിന്റെ കേസ് എണ്ണം 2,111 വര്‍ധിച്ച് രാജ്യത്തൊട്ടാകെ 3,424 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post