തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂലപിടിക ഭാഗത്ത് നടത്തിയ പതിവ് പരിശോധനയില്‍ നായാട്ട് സംഘത്തെ നാടന്‍ തോക്ക് സഹിതം പിടികൂടി. വാളാട് സ്വദേശികളായ കൊല്ലിയില്‍ പുത്തന്‍മുറ്റം ചന്ദ്രന്‍.കെ.എ (39),
മാക്കുഴി രാജേഷ്. കെ.സി (48),കരിക്കാട്ടില്‍വിജയന്‍ കെ.സി (42),പുത്തന്‍ മുറ്റംബാലന്‍ ഇ.കെ (44)എന്നിവരേയും, ഇവര്‍ സഞ്ചരിച്ച കെ എല്‍ 07 എഡി 0760 മാരുതി കാറും ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജയപ്രസാദും സംഘവും കസ്റ്റഡിയിലെടുത്തുകേസ്സ് റജിസ്റ്റര്‍ ചെയ്തു.