രാത്രി ഭക്ഷണമൊരുക്കി എഐവൈഎഫ്

0

വിശന്ന് വലഞ്ഞെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും,വഴിയാത്രക്കാര്‍ക്കും, ദീര്‍ഘദൂര ലോറി യാത്രികര്‍ക്കും, രാത്രികാല സൗജന്യഭക്ഷണമൊരുക്കി സ്‌നേഹത്തിന്റെ മാതൃകയൊരുക്കുകയാണ് എഐവൈഎഫ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍.കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനിലാണ് ഇവര്‍ രാത്രി കാല ഭക്ഷണം വിതരണം നടത്തുന്നത്.

ലോക്ഡൗണില്‍ ഹോട്ടലുകളെല്ലാം അടച്ചതോടെ അര്‍ധരാത്രിയില്‍ ഭക്ഷണം കിട്ടാതെ ചരക്ക് ലോറിതൊഴിലാളികള്‍ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഐവൈഎഫ് പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി നല്‍കാന്‍ തുടങ്ങിയത്. ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത്. വൈകുന്നേരം ആറു മണി ആകുമ്പോഴേക്കും വീട്ടില്‍ നിന്നും തയ്യാറാക്കിയ 250ഓളം ഭക്ഷണപ്പൊതിയാണ് ഇവര്‍ കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനിലെത്തി വിതരണം ചെയ്യുന്നത്. ചരക്ക് ലോറി തൊഴിലാളികളും, ദീര്‍ഘദൂര യാത്രക്കാരുമടക്കം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കായി കൂട്ട് വരുന്നവരും ഇവിടെ നിന്നും ഭക്ഷണ പൊതി വാങ്ങാറുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെത്തുന്നവരുടെ കണക്കെടുത്ത് പൊതിച്ചോര്‍ വിതരണം ക്രമീകരിക്കാനാണ്എഐവൈഎഫ പ്രവര്‍ത്തകരുടെ തീരുമാനം. ലോക്ക് ഡൗണ്‍ നീട്ടി സാഹചര്യത്തില്‍ ഈ മാസം 30 വരെ ഭക്ഷണവിതരണം നടത്തുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് ജസ്മല്‍ അമീര്‍,വൈസ് പ്രസിഡണ്ട് രജീഷ് വൈത്തിരി,കമ്മിറ്റി അംഗങ്ങളായ കെ പി അനസ്, പി അരുണ്‍, സി പി അനസ്, വിനോദ് കെ തുടങ്ങിയ 22 ഓളം പ്രവര്‍ത്തകരാണ് ഈ സ്‌നേഹത്തിന്റെ മാതൃകയൊരുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!