മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0

 

സമഗ്ര ശിക്ഷ കേരളയില്‍ നിയമിതരായ സ്‌പെഷ്യലിസ്റ്റ് അധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്നാരോപിച്ച് കേരള സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് യൂണിയന്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ഇവര്‍ പറഞ്ഞു.സി .ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.ജെ – അരുണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു.സി .ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.വി.ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.ജെ – അരുണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു. പി.വി. മനോജ്, പി.ഡി..ഷിജോ.,പ്രിന്‍സ് ഡൊമിനിക്, ജിന്‍സി വി.ജി. സംസാരിച്ചു.

സമഗ്ര ശിക്ഷാ കേരളയില്‍ 2022- 23 വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് കേന്ദ്രം നല്‍കുന്ന പതിനായിരം രൂപ മാത്രം ശമ്പളം ലഭിക്കുന്നുള്ളൂ. സംസ്ഥാന ഗവണ്‍മെന്റിന്റെ വിഹിതം 7 മാസമായിട്ടും ശമ്പളമായി അനുവദിച്ചിട്ടില്ല.2016 ല്‍ നിയമിതരായ സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് തുടക്കത്തില്‍ 28500/ രൂപയായിരുന്നു വേതനം ലഭിച്ചിരുന്നത്. എന്നാല്‍ 2018 മുതല്‍ വേതനം 14000/ രൂപയാക്കി വെട്ടിക്കുറച്ചിരുന്നു. നാല് വര്‍ഷത്തോളമായി ഈ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നത്. ഈ കുറഞ്ഞ വേതനം കൊണ്ട് ജീവിക്കാന്‍ വളരെ പ്രയാസപ്പെടുകയാണ് ഈ സാഹചര്യത്തിലാണ് സ്‌പെഷല്‍ അധ്യാപകര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ സാലറി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിദ്യാഭ്യാസ മന്ത്രിക്കും, ധനവകുപ്പ് മന്ത്രികകും മറ്റും നിവേദനങ്ങള്‍ കൊ ടുത്തിരുന്നു. ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!