ആധുനിക ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജീകരിച്ചു

0

ദേശീയതലത്തില്‍ മികച്ച ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ആധുനിക ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജീകരിച്ചു. 42 ലക്ഷം രൂപ മുടക്കിയാണ് ജില്ലയിലെ മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്.ഷോക്ക് വേവ് , ലേസര്‍ തെറാപ്പികള്‍, മൊബിലിറ്റി ട്രയിനര്‍ – അണ്‍വെയിം സിസ്റ്റം, സ്‌പോര്‍ട്‌സ് ഇന്‍ജുറി റിഹാബിലിറ്റേഷന്‍, വ്യായാമ നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ദേശീയ തലത്തില്‍ ഏറ്റവും മികച്ച കുടുംബ ആരോഗ്യ കേന്ദ്രത്തിനുള്ള അവാര്‍ഡ് നേടിയ നൂല്‍പ്പുഴ എഫ് എച്ച് സിയിലാണ് ജില്ലയിലെ ഏറ്റവും മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഗോത്ര വിഭാഗക്കാര്‍ക്കും 18 വയസ് വരെയുള്ളവര്‍ക്കും, 60 വയസിന് മുകളിലുള്ളവര്‍ക്കും ചികിത്സ സൗജന്യമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഫീസ് ഈടാക്കിയാവും ചികിത്സ.42 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക ഫിസിയോ തെറാപ്പി യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ദാഹര്‍ മുഹമ്മദ് ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ആവശ്യം ജില്ലാ ഭരണകൂടത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശ പ്രകാരം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സി എസ് ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ കൊണ്ട് ജില്ലാ നിര്‍മിതി കേന്ദ്രയാണ് യൂണിറ്റിനുള്ള ഭൗതിക സംവിധാനം ഒരുക്കിയത്. തുടര്‍ന്ന് എളമരം കരീം എം പി ഫണ്ടില്‍ നിന്നും 12 ലക്ഷവും, പഞ്ചായത്ത് ഭരണസമിതി അനുവദിച്ച 10 ലക്ഷം രൂപയും കൊണ്ടാണ് യൂണിറ്റിലേക്കാവശ്യമായ യന്ത്രസാമഗ്രികള്‍ വാങ്ങിയത്. ആവശ്യമുള്ളവര്‍ക്ക് കിടത്തിചികിത്സ സൗകര്യവും ഇവിടെയുണ്ട്. ലോക് ഡൗണിന് ശേഷമാണ് ഉല്‍ഘാടനം

Leave A Reply

Your email address will not be published.

error: Content is protected !!