കര്‍ഷക തൊഴിലാളി മാര്‍ച്ച് നടത്തി

0

കല്‍പ്പറ്റ:ബി.ജെ.പി ഭരണത്തില്‍ ദളിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും പ്രളയാനന്തര കേരളത്തെ സഹായിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും കെ.എസ്.കെ.ടി.യു നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലേക്ക് കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.തുടര്‍ന്ന് നടന്ന ധര്‍ണ കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മറ്റി അംഗം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ഷമീര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു.വി.ബാവ,വി.പി.ശങ്കരന്‍ നമ്പ്യാര്‍,എം.ഒ.സെബാസ്റ്റ്യന്‍,സി.എം.അനില്‍കുമാര്‍,പി.ജെ.പൗലോസ്,എ.ഉണ്ണികൃഷ്ണന്‍,കെ.ടി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!