മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വര്‍ഷത്തിലൊരിക്കല്‍ സൗജന്യ ആരോ?ഗ്യപരിശോധന നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. ജീവിതശൈലി രോഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് ഇത്. ജീവിതശൈലീരോഗങ്ങളുടെ രജിസ്ട്രിയുണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
140 പഞ്ചായത്തുകളില്‍ ഈ പരിശോധന തുടങ്ങിയതായി മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു. വൃക്കരോ?ഗം തടയാന്‍ കാമ്പയിന്‍ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടില്‍ ചെയ്യാവുന്ന പെരിറ്റോണിയല്‍ ഡയാസിസിസിനു പ്രചാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 11 ജില്ലകളില്‍ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടന്‍ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോ?ഗ്യസ്ഥാപനങ്ങളില്‍ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കുകയായിരുന്നു വീണാ ജോര്‍ജ്ജ്.