ഒക്ടോബര്‍ 9: ജീവിതശൈലി രോഗ നിര്‍ണ്ണയ ദിനം

0

ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 9-ന് ജീവിതശൈലി രോഗ നിര്‍ണയ ദിനം ആചരിക്കും. ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ പി.എച്ച്. സി. കളിലും അംഗനവാടികളിലും ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് ഡി.എം.ഒ. അറിയിച്ചു. വയനാട്ടില്‍ 1,20,000 ത്തോളം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. പ്രഷര്‍, ഷുഗര്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ 25 ശതമാനം ആളുകള്‍ മാത്രമാണ് തങ്ങള്‍ രോഗികളാണന്ന് അറിയുന്നവര്‍. അതിനാല്‍ പത്ത് ശതമാനം പേര്‍ക്ക് മാത്രമെ ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ സാധിക്കുന്നുള്ളൂ. 30 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ പേരും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ഡി.എം. ഒ. അറിയിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!