തലയ്ക്കല്‍ ചന്തു മ്യൂസിയം- പ്രതിഷേധവുമായി കുറിച്യസമുദായ സംരക്ഷണ സമിതി

0

തലയ്ക്കല്‍ ചന്തു മ്യൂസിയം കോഴിക്കോട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം, പ്രതിഷേധവുമായി കുറിച്യസമുദായ സംരക്ഷണ വികസനസമിതി രംഗത്ത്. നിലവിലെ പനമരത്തെ. കോളി മരച്ചോട്ടില്‍ തന്നെ മ്യൂസിയം നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് സമിതി നേതൃത്വം നല്‍കുമെന്നും കുറിച്യ സമുദായ സംരക്ഷണ സമിതി നേതാക്കള്‍. ഇന്ത്യന്‍ സ്വാതാന്ത്ര്യ സമരത്തിന് മുന്‍പ് തന്നെ കേരളത്തില്‍ ബ്രിട്ടീഷ് മേല്‍കോയ്മകെതിരെ പഴശ്ശിയോടൊപ്പം കുറിച്യരെ അണിനിരത്തി പട നയിച്ച ധീരയോദ്ധാവായിരുന്നു തലയ്ക്കല്‍ ചന്തു. പട്ടികവര്‍ഗ്ഗകാരുടെ ഉന്നമനമെന്ന പേരില്‍ തലയ്ക്കല്‍ ചന്തു മ്യൂസിയം കോഴിക്കോട് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. വയനാട് ജില്ലയിലെ തലയ്ക്കല്‍ ചന്തുവിന്റെ തലമുറക്കാരായ കുറിച്യ സമുദായത്തിന്റെ അംഗീകാരമോ സമ്മതമോ ഇല്ലാതെയാണ് ഇപ്പോള്‍ മ്യൂസിയം കോഴിക്കോട്ടേക്ക് സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത് യാതൊരു കാരണവശാലും മ്യൂസിയം കോഴിക്കോട്ടേക്ക് കൊണ്ടുപോകാന്‍ കുറിച്യ സമുദായം ഒന്നടങ്കം എതിര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു. നിലവില്‍ പനമരത്തെ കോളി മരച്ചോട്ടില്‍ മ്യൂസിയം നിര്‍മ്മിക്കുന്നതിനായി ഒരു ചെറിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട് 92 സെന്റ് സ്ഥലവും ഉണ്ടെന്നിരിക്കെ മ്യൂസിയം കോഴിക്കോട്ടേക്ക് കൊണ്ട് പോകാന്‍ നീക്കം നടക്കുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യമുണ്ടെന്നാണ് ആരോപണം മാത്രവുമല്ല കുറിച്യ സമുദായക്കാര്‍ ഭൂരിഭാഗവും വയനാട്ടിലാണ് അതുകൊണ്ട് തന്നെ മ്യൂസിയം വയനാട്ടില്‍ തന്നെയാണ് സ്ഥാപികേണ്ടതും.

Leave A Reply

Your email address will not be published.

error: Content is protected !!