ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് മാനേജ്‌മെന്റ് പ്രൊഫഷണല്‍ ഒഴിവ്; കരാര്‍ നിയമനം 5വര്‍ഷത്തേക്ക്

0

ബാങ്ക് ഓഫ് ബറോഡയില്‍ 513 വെല്‍ത്ത് മാനേജ്‌മെന്റ് പ്രൊഫഷണല്‍ ഒഴിവുകള്‍. അഞ്ചുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. കൂടുതല്‍ തസ്തികകള്‍ക്കും വിശദവിവരങ്ങള്‍ക്കും www.bankofbaroda.in സന്ദര്‍ശിക്കുക.. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 29.
സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ -407: ഏതെങ്കിലും വിഷയത്തിലെ ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ നിര്‍ബന്ധം. പ്രായപരിധി 24-35 വയസ്സ്.
ഇ-വെല്‍ത്ത് റിലേഷന്‍ഷിപ്പ് മാനേജര്‍-50: ഏതെങ്കിലും വിഷയത്തിലെ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ നിര്‍ബന്ധം. പ്രായപരിധി 23-35 വയസ്സ്.
ടെറിട്ടറി ഹെഡ്-44: ഏതെങ്കിലും വിഷയത്തിലെ ബിരുദവും ആറുവര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ നിര്‍ബന്ധം. പ്രായപരിധി 27-40 വയസ്സ്.
ഗ്രൂപ്പ് ഹെഡ്-6: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും. മാനേജ്‌മെന്റിലെ ബിരുദാനന്തരബിരുദം/ഡിപ്ലോമ നിര്‍ബന്ധം. പ്രായപരിധി 31-45 വയസ്സ്.
ഹെഡ് (ഓപ്പറേഷന്‌സ് ആന്‍ഡ് ടെക്‌നോളജി)-1: ഏതെങ്കിലും വിഷയത്തിലെ ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും. 31-45 വയസ്സ്.

Leave A Reply

Your email address will not be published.

error: Content is protected !!