ടെലി മെഡിസിന്‍ സംവിധാനമൊരുക്കി ടി.സിദ്ദിഖ്

0

ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് വീട്ടിലിരുന്നു ഡോക്ടര്‍മാരെ കാണാന്‍ കഴിയുന്ന സൂപ്പര്‍സ്‌പെഷ്യാലിറ്റി ടെലിമെഡിസിന്‍ സംവിധാനമൊരുക്കി കല്‍പ്പറ്റയിലെ നിയുക്ത എംഎല്‍എ ടി.സിദ്ദിഖ്. അമ്പതിലധികം പ്രശസ്ത ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുക.ഇതിനായി മൊബൈല്‍ നമ്പറുകളും മൊബൈല്‍ ആപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ വി ജെ സെബാസ്റ്റ്യന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടെലി മെഡിസിന്‍ ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു.

ഹെല്‍പ് ഡെസ്‌കില്‍ നിലവില്‍ 250 വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പ്രമുഖ ആശുപത്രികളിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം എംഎല്‍എ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ടെലിമെഡിസിന്‍ ഹെല്‍പ്പ് ഡെസ്‌കിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. തിരുവനന്തപുരം ശ്രീചിത്ര, ആസ്റ്റര്‍ മിംസ്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മൈത്ര, എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ലിസി ഹോസ്പിറ്റല്‍, കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങിയ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഹെല്‍പ്പ് ഡെസ്‌കി ലൂടെ പൊതു ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുക. കൊവിഡ് രോഗികള്‍ക്ക് മേപ്പാടി ഡി എം വിംസുമായി ചേര്‍ന്ന് ചികിത്സാ പദ്ധതിക്ക് തുടക്കം കുറിച്ചതായും ടി. സിദ്ദിഖ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങിനായി വിദഗ്ധരുടെ സേവനവും ഹെല്‍പ്പ് ഡെസ്‌കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!