കാടിന്റെ മക്കളുടെ ഭാഷാപ്രശ്‌നം പരിഹാരമായി പ്രത്യേകപാഠങ്ങള്‍ ഒരുക്കി അധ്യാപകന്‍

0

കാടിന്റെ മക്കളുടെ ഭാഷാപ്രശ്‌നത്തിന് പരിഹാരമായി പ്രത്യേക ദൃശ്യശ്രവ്യ പാഠങ്ങള്‍ ഒരുക്കി അധ്യാപകന്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശിയും,നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ എം എസ് ഗണേഷാണ് വിദ്യാര്‍ത്ഥികള്‍ക്കായി ദൃശ്യശ്രവ്യ ഭാഷ ഒരുക്കിയിരിക്കുന്നത്.കാട്ടുനായ്ക്ക, ഊരാളി, പണിയ, മുള്ളക്കുറുമ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാണ് അവരുടെ ഭാഷയില്‍ തന്നെ പത്താം ക്ലാസ്സിലെ സാമൂഹിക ശാസ്ത്ര പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കിയത്.

പഠനത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന ഗോത്ര വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് ആശയങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പഠനപ്രയാസങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യവുമായാണ് ഗോത്രഭാഷയില്‍ ദൃശ്യ ശബ്ദപാഠങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. നടവയല്‍ സ്വദേശികളായ രാജന്‍, ആര്യ, ശ്യാമ, ശരണ്യ, ശ്യാമിലി എന്നിവരുടെ സഹായത്തോടെയാണ് പരീക്ഷാസഹായി തയാറാക്കിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി വയനാട് ഡയറ്റില്‍ നടന്ന ചടങ്ങില്‍ ദൃശ്യ ശ്രവ്യ പാഠത്തിന്റെ ഡിജിറ്റല്‍ കോപ്പിയുടെ പ്രകാശനം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. അബ്ബാസ് അലി ടി.കെ നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!