കൊങ്കണ്‍ ട്രെയിനുകള്‍ക്ക്; ഇനി സാധാരണ സമയം

0

 കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമം അവസാനിച്ചു. ഇന്നലെ മുതല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ സാധാരണ ടൈം ടേബിള്‍ പ്രകാരം ഓടിത്തുടങ്ങി.

മണ്‍സൂണ്‍ സമയക്രമം പ്രകാരം എറണാകുളത്ത് നിന്ന് രാവിലെ 10.50ന് പുറപ്പെട്ടിരുന്ന എറണാകുളം ജങ്ഷന്‍- ഫഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷ്യല്‍ (02617 ) ഇനി ഉച്ചയ്ക്ക് 1.15നാകും യാത്ര തുടങ്ങുക.ലോകമാന്യ തിലക്- തിരുവനന്തപുരം നേത്രാവതി സ്പെഷ്യല്‍ (06345) വൈകീട്ട് 6.25ന് തിരുവനന്തപുരത്തെത്തും. നേരത്തെയുള്ള സമയക്രമമനുസരിച്ച്‌ രാത്രി 7.50നാണ് ഈ ട്രെയിന്‍ എത്തിയിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!