കോവിഡ് ടെസ്റ്റുകള്‍ കുറക്കാന്‍ കാരണം കിറ്റിന്റെ ക്ഷാമം.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിറ്റ് ക്ഷാമം മുലം കോവിഡ്പരിശോധനകള്‍ ഇപ്പോള്‍ ആദിവാസി കോളനികളിലും, രൂക്ഷമായ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലും മാത്രമാക്കി ചുരുക്കി.ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് പരിശോധന ഇരുപത്തി അഞ്ച് ശതമാനമായി കുറച്ചു.നേരത്തേ ഒരു ദിവസം ജില്ലയിലെ വിവിധ ഇടങ്ങളിലായി ആന്റിജന്‍പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.ഇനി മുതല്‍ കോവിഡ് ലക്ഷണമുള്ള രോഗികള്‍ക്ക്മാത്രമാണ് ടെസ്റ്റുകള്‍ നടത്തുക.
ആര്‍.ടി.പി.സിആറിന്റെയും ആന്റിജന്റെയും ടെസ്റ്റ് കിറ്റുകളും കുറവായതിനാല്‍ കൊവിഡ് രോഗം ബാധിച്ച് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ രോഗം മാറുകയും, മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ യാതൊരു വിധ ടെസ്റ്റോ പരിശോധനയോ ഇല്ലാതെ തന്നെ പതിനെട്ടാം ദിവസം പുറത്തിറങ്ങാം.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഏഴാം ദിവസം കോവിഡ് പരിശോധന നടത്തുകയും, ഫലം നെഗറ്റീവ് ആണെങ്കില്‍ പതിനഞ്ചാം ദിവസം പുറത്തിറങ്ങാം.മുന്‍പ് ഒരു ദിവസം ജില്ലയില്‍ ക്യാമ്പുകള്‍ നടത്തി 2600 പേരില്‍ ആന്റീജന്‍ പരിശോധനയും ഇതിന്റെ എഴുപത് ശതമാനം പേരില്‍ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റും നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്തിതിരുന്നു.ഇപ്പോള്‍ കിറ്റിന്റെ ക്ഷാമം മൂലം ആന്റിജന്‍പരിശോധന കുറക്കുകയും പരിശോധനയുടെ ഇരുപത്തി അഞ്ച് ശതമാനത്തോളം മാത്രമാണ് ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ് നടത്തുകയും ചെയ്യുന്നത്.