ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍:ഇളവ് നല്‍കും 

0

ലോക്ഡൗണ്‍ കാലത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക്  ലോക്ഡൗണ്‍ കഴിയുന്ന തീയതി വരെ ഇളവുലഭിക്കും. ലോക്ഡൗണ്‍ കാലയളവില്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നതും ജനത്തിന് പുറത്തിറങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൂലം നിരവധിപേര്‍ക്ക് ഇത്തരം രജിസ്ട്രേഷനുകള്‍ നടത്താനായിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ആദ്യം ഒരാഴ്ചയും പിന്നീട് 23 വരെയും അടച്ചിടല്‍ പ്രഖ്യാപിച്ചതോടെയാണ് ഇത്തരം രജിസ്ട്രേഷനുകള്‍ തടസ്സപ്പെട്ടത്. മരണവും ജനനവും 28 ദിവസത്തിനകവും വിവാഹം 45 ദിവസത്തിനകവും തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ചെയ്യണമെന്നുണ്ട്.പുറത്തിറങ്ങാനാകാത്തതും അക്ഷയ കേന്ദ്രങ്ങളടക്കമുള്ളവ അടഞ്ഞുകിടക്കുന്നതുംമൂലം ഇതൊക്കെ മുടങ്ങിക്കിടക്കുകയാണ്. മരണം ഈദിവസം കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം പഞ്ചായത്ത് ഡയറക്ടറുടെ അനുമതിവേണമായിരുന്നു.പുതിയ നിര്‍ദേശപ്രകാരം ലോക്ഡൗണ്‍ അവസാനിക്കുന്ന 23-ന് റിപ്പോര്‍ട്ടിങ് കലാവധി അവസാനിക്കുന്ന ജനന-മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലോ രജിസ്റ്റര്‍ചെയ്തില്ലെങ്കിലോ അങ്ങനെ ചെയ്തതായി കണക്കാക്കി രജിസ്റ്റര്‍ചെയ്യാം. ഈ ദിവസങ്ങളില്‍ ഫോണ്‍, ഇ-മെയില്‍ വഴിയോ വാക്കാലോ ലഭിച്ച വിവരങ്ങളും ശേഖരിച്ച് അടച്ചിടല്‍ കഴിയുന്നതിന്റെ പിറ്റേന്നത്തെ തീയതിയില്‍ രജിസ്റ്റര്‍ചെയ്തുനല്‍കാം.

Leave A Reply

Your email address will not be published.

error: Content is protected !!